അസൻസിയോ, ബെയ്ല്, ഇപ്പോൾ ക്രൂസും. റയലിന് കഷ്ടകാലം

credit Wallpapersdsc.net

മോശം പ്രകടനങ്ങൾക്ക് ഒപ്പം പരിക്കും റയൽ മാഡ്രിഡിനെ ഒരു പോലെ വലയ്ക്കുക ആണ്. പുതുതായി ജർമ്മൻ മിഡ്ഫീൽഡർ ടോണി ക്രൂസാണ് റയൽ നിരയിൽ നിന്ന് പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം റയൽ സോസിഡാഡിനെതിരായ മത്സരത്തിൽ ആണ് ക്രോസിന് പരിക്കേറ്റത്. മസിലിന് പരിക്കേറ്റ ക്രോസ് മൂന്നാഴ്ചയോളം പുറത്തിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

അങ്ങനെയാണെങ്കിൽ കോപ ഡെൽറെയിലെ രണ്ട് പോരാട്ടങ്ങളും ഒപ്പം റയൽ ബെറ്റിസിനും സെവിയ്യക്കും എതിരായ ലാലിഗ പോരാട്ടങ്ങളും ക്രൂസിന് നഷ്ടമാകും. കഴിഞ്ഞ ദിവസം തന്നെ ബെയ്ലിനെയും പരിക്ക് കാരണം റയൽ മാഡ്രിഡിന് നഷ്ടമായിരുന്നു. ബെയ്ലും രണ്ടാഴ്ചയോളം പുറത്തായിരിക്കും. അസൻസിയോ, ലൊറന്റേ, മരിയാനോ എന്നിവരും നേരത്തെ തന്നെ പരിക്കിന്റെ പിടിയിലാണ്.

ലീഗിൽ ഇപ്പോൾ തന്നെ 10 പോയന്റ് പിറകിൽ ഉള്ള റയലിന് ഇത് കൂടുതൽ തലവേദനകൾ നൽകുന്നു.

Previous articleബുംറക്ക് വിശ്രമം, ഓസ്ട്രേലിയക്കെതിരെയും ന്യൂസിലാൻഡിനെതിരെയും കളിക്കില്ല
Next articleധോണിയുടെ മികച്ച റാങ്കിനെ മറികടന്ന് പന്ത്