ബാഴ്സലോണക്കായി ഇനി കളിക്കില്ല എന്ന ആർതുറിന്റെ തീരുമാനത്തെ ശക്തമായ രീതിയിൽ വിമർശിച്ച് ബാഴ്സലോണ പ്രസിഡന്റ് ബാർതമെയു. ബാഴ്സലോണയിൽ ഓഗസ്റ്റ് അവസാനം വരെ കരാർ ഉണ്ടെങ്കിലും ഇനു ബാഴ്സലോണക്കായി കളിക്കില്ല എന്ന് ആർതുർ പറഞ്ഞിരുന്നു. നാപോളിക്ക് എതിരായ മത്സരത്തിൽ താരം ഉണ്ടാകില്ല. ബാഴ്സലോണ തന്നോടു പെരുമാറിയ രീതിയിൽ മനം മടുത്താണ് ഇനി ബാഴ്സയിൽ വരേണ്ടതില്ല എന്ന് ആർതുർ തീരുമാനിച്ചത്.
എന്നാൽ ആർതുറിന്റെ തീരുമാനം ക്ലബിനെ അപമാനിക്കൽ ആണെന്ന് ബാർതൊമെയു പറഞ്ഞു. തന്റെ സഹതാരങ്ങളെയും ക്ലബിനെയും ബഹുമാനിക്കാത്ത തീരുമാനമാണ് ആർതുർ എടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. ബ്രസീലിൽ ആണ് ആർതുർ ഉള്ളത്. ആർതുർ നാപോളിക്ക് എതിരെ ഉണ്ടാകില്ല എന്നും ബാർതൊമെയു പറഞ്ഞു. കഴിഞ്ഞ മാസം ആർതുറിനെ യുവന്സിന് ബാഴ്സലോണ വിറ്റിരുന്നു.