മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തിൽ പെട്ടു, ആർതുറിനെതിരെ കേസ്

- Advertisement -

ബ്രസീലിയൻ താരം ആർതുർ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ്‌. ഇന്നലെ രാത്രി താരം ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. അപകടത്തിൽ ആർക്കും സാരമായ പരിക്ക് ഇല്ല എങ്കിലും ആർതുറിനെതിരെ നിയമനടപടികൾ ഉണ്ടാകും. താരം മദ്യപിച്ചായിരുന്നു വണ്ടി ഓടിച്ചിരുന്നത് എന്നാണ് സ്പാനിഷ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സ്പെയിൻ വിട്ട് ഇറ്റലിയിലേക്ക് പറക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ആർതുർ പുതിയ പ്രശ്നത്തിൽ പെട്ടിരിക്കുന്നത്.

താരം വലിയ പിഴ അടക്കേണ്ടി വരും. ഒപ്പം കോടതി വിധിക്കുന്ന നിർബന്ധിത സാമൂഹിക സേവനവും നടത്തേണ്ടു വന്നേക്കും. താൽക്കലികമായി ആർതുറിന്റെ ലൈസൻസും സ്പാനിഷ് അതോറിറ്റികൾ റദ്ദാക്കും. എങ്കിലും ഇറ്റലിയിലേക്ക് പോകുന്നതിന് നിയമ തടസ്സങ്ങൾ ഉണ്ടായേക്കില്ല. സ്പെയിനിലെ പലഫ്രുഗലിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.

Advertisement