റയലിന്റെ ആർദ ഗൂലറിന് വീണ്ടും പരിക്ക്, തിരിച്ചുവരവ് വൈകും

Newsroom

Picsart 23 09 26 20 27 14 358
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന്റെ യുവതാരം ആർദ ഗൂളർ പരിക്ക് മാറി തിരികെയെത്തുന്നതിന് അടുത്ത് ആയിരുന്നു. അതിനിടയിൽ വീണ്ടും പരിക്കേറ്റിരിക്കുകയാണ്. താരം ഈ ആഴ്ച കളത്തിൽ തിരികെയെത്തും എന്ന് ആഞ്ചലോട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെ ഇന്ന് പരിശീലനത്തിൽ ഗൂലറിന് മസിൽ ഇഞ്ച്വറി പറ്റിയിരിക്കുകയാണ്‌. അടുത്ത മൂന്ന് ആഴ്ചയോളം താരം പുറത്തിരിക്കും എന്നാണ് റിപ്പോർട്ട്.

ആർദ 23 08 14 16 37 59 231

സീസൺ തുടങ്ങും മുമ്പ് മുട്ടിന് പരിക്കേറ്റിരുന്ന താരം ശസ്ത്രക്രിയക്ക് വിധേയനായി അവസാന രണ്ടു മാസമായി പുറത്തായിരുന്നു. ടർക്കിഷ് വമ്പന്മാർ ആയ ഫെനർബാഷെയിൽ നിന്ന് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആയിരുന്നു 18 കാരനായ യുവപ്രതിഭ ആർദാ ഗുലെറിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. 20 മില്യൺ യൂറോ അടുത്ത് വരുന്ന ഓഫർ നൽകിയാണ് റയൽ ഫെനർബാഷെയിൽ നിന്ന് താരത്തെ റാഞ്ചിയത്.

അവസാന രണ്ടു വർഷമായി ഫെബർബചെയുടെ സീനിയർ ടീമിനൊപ്പം ആർദ ഉണ്ട്. താരം തുർക്കി ദേശീയ ടീമിനായും അരങ്ങേറ്റം നടത്തിയിട്ടുണ്ട്.