തുർക്കിയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ തുറാൻ ബാഴ്സലോണ വിട്ട് ഇസ്താംബുൾ ബസെക്സിഹിർ ചേർന്നു. രണ്ടര വർഷത്തേക്ക് ലോൺ അടിസ്ഥാനത്തിൽ ആണ് കാമ്പ്നൗ വിട്ടു തുർക്കിഷ് താരം ബസെക്സിഹിറിൽ എത്തുന്നത്. 2020ൽ ബാഴ്‌സലോണയിലെ കരാർ അവസാനിക്കുന്നത് വരെ തുറക്കാൻബസെക്സിഹിറിൽ തുടരും. ലോൺ കാലാവധി കഴിഞ്ഞാൽ ബസെക്സിഹിറിൽ തന്നെ തുടരാനുള്ള ഓപ്‌ഷനും കരാറിൽ ഉണ്ട്.
FC Barcelona can announce an agreement has been reached for the loan of @ArdaTuran to Istanbul Basaksehir FK.https://t.co/DJqs1r99ZB
— FC Barcelona (@FCBarcelona) January 13, 2018
2015 ജൂലൈയിൽ ആണ് തുറാൻ അത്ലറ്റികോ മാഡ്രിഡ് വിട്ട് ബാഴ്‌സലോണയിൽ എത്തുന്നത്. ആ സമയം ട്രാൻസ്ഫർ ബാൻ ഉണ്ടായിരുന്നതിനാൽ ബാഴ്സലോണക്ക് വേണ്ടി 2016 ജനുവരിയിൽ മാത്രമാണ് തുറാനു അരങ്ങേറാൻ കഴിഞ്ഞത്. നാല് വർഷത്തോളം അത്ലറ്റികോയിൽ കളിച്ച തുറാൻ ലാലിഗ, യൂറോപ്പ ലീഗ് എന്നിവ നേടിയ ശേഷമാണ് ബാഴ്സയിൽ എത്തിയത്. എന്നാൽ ബാഴ്സലോണയുടെ സമ്പന്നമായ താരനിരക്കിടയിൽ ആദ്യ പതിനൊന്നിൽ സ്ഥാനം നേടാൻ ബുദ്ധിമുട്ടിയ തുറാൻ ആകെ 55 മത്സരങ്ങളിൽ മാത്രമാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial