ലാലിഗയിൽ കാണികൾ ഇല്ലാത്ത അവസ്ഥ അധിക കാലം ഉണ്ടാകില്ല എന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ തെബാസ്. എപ്രിൽ അവസാനം ആകുന്ന സമയത്തേക്ക് ലാലിഗയി കാണികൾ തിരികെ എത്തുന്ന അവസ്ഥ ആകും എന്ന് ഹാവിയർ തെബാസ് പറഞ്ഞു. സ്പെയിനിലെ ലോകത്തെയും സ്ഥിതി മെച്ചപ്പെടുക ആണെന്നും അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ആരാധകരെ തിരികെ കൊണ്ടു വരാൻ കഴിയുമെന്നാണ് പ്രതീക്ഷ എന്നും തെബാസ് പറഞ്ഞു.
കഴിഞ്ഞ് മാർച്ച് മുതൽ സ്റ്റേഡിയത്തിൽ ആളില്ലാതെയാണ് ലാലിഗ ഉൾപ്പെടെ എല്ലാവിടെയും ഫുട്ബോൾ നടക്കുന്നത്. കാണികൾക്ക് പ്രവേശനം നൽകാൻ കഴിയാത്തതിനാൽ ക്ലബുകൾ ഒക്കെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആണ്. ഈസ്റ്റ് കഴിയുന്നതോടെ എന്ന് കാണികൾ വരും എന്ന് കൃത്യമായ തീയതി പറയാൻ ആകും എന്നും തെബാസ് പറഞ്ഞു.