അൻസു ഫതിക്ക് വീണ്ടും പരിക്ക്!!

Newsroom

ബാഴ്സലോണ യുവതാരം അൻസു ഫതിക്ക് വീണ്ടും പരിക്ക്. താരത്തിന് ട്രെയിനിംഗിന് ഇടയിൽ ആണ് പരിക്കേറ്റത്. ഇടതു കാൽമുട്ടിനാണ് പരിക്ക്. ബാഴ്സലോണ ടീമിന് വലിയ ആശങ്ക നൽകുന്നതാണ് ഈ പരിക്ക്. അൻസു പതിയെ തന്റെ മാച്ച് ഫിറ്റ്നസ് വീണ്ടെടുത്ത് വരുന്നേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ പരിക്കിന് ശേഷം അൻസു ബാഴ്സലോണയിൽ അധികവും സബ്ബായാണ് കളിക്കുന്നത്. സാവി താരത്തെ പതിയെ മികച്ച ഫിറ്റ്നസിലേക്കും ഫോമിലേക്കും കൊണ്ടുവരിക ആയിരുന്നു.

അൻസു 23 02 25 12 16 46 574

ഈ പരിക്ക് അൻസുവിന് വലിയ തിരിച്ചടിയാകും. ഒന്നരവർഷത്തോളം പരിക്ക് കാരണം ഇതിനകം തന്നെ അൻസുവിന് നഷ്ടമായിട്ടുണ്ട്. അൻസുവിന്റെ പുതിയ പരിക്ക് എത്ര കാലം താരത്തെ പുറത്ത് ഇരുത്തും എന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമെ പറയാൻ ആകൂ എന്ന് ക്ലബ് അറിയിച്ചു. വരാനുള്ള രണ്ടാഴ്ചയിലെ മത്സരങ്ങൾ അൻസുവിന് നഷ്ടമാകും എന്ന് ഉറപ്പാണ്. കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ അടക്കം അൻസു കളിച്ചിരുന്നു.