ആൽബയും, അൻസുവും തിരികെയെത്തി, ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ന് ലാലിഗയിൽ നടക്കുന്ന നിർണായക മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. സ്വന്തം ഹോം ഗ്രൗണ്ടിൽ സെവിയ്യയെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. പരിക്ക് മാറി ആൽബയും ഒപ്പം യുവതാരം അൻസു ഫറ്റിയും ടീമിൽ തിരികെ എത്തിയിട്ടുണ്ട്. മെസ്സി, ഡെംബലെ എന്നിവരും ടീമിനൊപ്പം ഉണ്ട്. ഇരുവരും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായേക്കും. ഇന്റർ മിലാനെ തോൽപ്പിച്ച ബാഴ്സലോണ ആ മികവ് ലാലിഗയിലും തുടരാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഫൻഡർ ഉംറ്റിറ്റി മാത്രമാണ് പരിക്ക് കാരണം സ്ക്വാഡിൽ ഇല്ലാത്തത്.

ബാഴ്സലോണ സ്ക്വാഡ്;

Previous articleലിവർപൂളിന്റെ തേരോട്ടം!!! പ്രീമിയർ ലീഗ് എന്ന സ്വപ്നത്തിലേക്ക് ഒരു സ്വപ്ന യാത്ര!!
Next articleടി20യിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മുഹമ്മദ് ഹസ്നൈൻ