അൻസു ഫതി മാർച്ച് വരെ ഫുട്ബോളിൽ നിന്ന് പുറത്ത് നിക്കേണ്ടി വരും. കഴിഞ്ഞ ദിവസം റയൽ ബെറ്റിസിനെതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ അൻസു ഫതി ഇന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയ വിജയകരമാണെന്ന് അറിയിച്ച ബാഴ്സലോണ, യുവതാരം നാലു മാസത്തോളം പുറത്തിരിക്കും എന്ന് അറിയിച്ചു. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ ആകും താരം കളത്തിൽ എത്തുക.
യുവ പ്രതിഭയായ അൻസുവിന്റെ മുട്ടിനാണ് ശസ്ത്രക്രിയ കഴിഞ്ഞത്. ബാഴ്സലോണയുടെ അടുത്ത 30 മത്സരങ്ങളോളം ആകും അൻസുവിന് നഷ്ടമാവുക. ടീനേജ് താരത്തിന് ഈ സീസൺ ഗംഭീരമായായ് തുടങ്ങാൻ ആയിരുന്നു. ഇതുവരെ അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റും അൻസു നേടിയിരുന്നു. ബാഴ്സക്കായി ഈ സീസണിൽ ഇതുവരെ ഏറ്റവും നന്നായി കളിച്ചതും അൻസുവായിരുന്നു. താരത്തിന്റെ അഭാവം ബാഴ്സലോണക്ക് വലിയ തിരിച്ചടി തന്നെയാകും.