ആഞ്ചലോട്ടി ഇനി റയലിനെ നയിക്കും!! ഔദ്യോഗിക പ്രഖ്യാപനം എത്തി

Img 20210601 224748
Credit: Twitter

റയൽ മാഡ്രിഡിന് പുതിയ പരിശീലകനായി. ആഞ്ചലോട്ടിയെ പരിശീലകനായി നിയമിച്ച് കൊണ്ട് റയൽ മാഡ്രിഡ് ഔദ്യോഗിക പ്രഖ്യപനം നടത്തി. മൂന്ന് വർഷത്തെ കരാർ ആണ് ആഞ്ചലോട്ടി റയൽ മാഡ്രിഡിൽ ഒപ്പുവെച്ചത്. നാളെ പ്രത്യേക ചടങ്ങിൽ ആഞ്ചലോട്ടിയെ പുതിയ പരിശീലകനായി ഔദ്യോഗികമായി അവതരിപ്പിക്കും. എവർട്ടൺ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് ആഞ്ചലോട്ടി റയൽ മാഡ്രിഡിൽ എത്തുന്നത്. റയലിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാം വരവാണിത്..

സിദാൻ ക്ലബ് വിട്ട് ഒഴിവിലേക്ക് പുതിയ പരിശീലകനെ എത്തിക്കാനുള്ള റയൽ മാഡ്രിഡിന്റെ അന്വേഷണം പെരസിന്റെ ഇഷ്ട കോച്ച് കൂടെയായ ആഞ്ചലോട്ടിയിൽ എത്തുക ആയിരുന്നു. എവർട്ടണിൽ ആഞ്ചലോട്ടിക്ക് കരാർ ബാക്കി ഉള്ളത് കൊണ്ട് തന്നെ എവർട്ടണ് വലിയ നഷ്ടപരിഹാരം നൽകിയാണ് അദ്ദേഹത്തിന്റെ സേവനം റയൽ ഉറപ്പാക്കിയത്. മുമ്പ് റയൽ മാഡ്രിഡ് പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള ആഞ്ചലോട്ടി റയൽ മാഡ്രിഡിന് 88 മത്സരങ്ങളിൽ നിന്ന് ചാമ്പ്യൻസ് ലീഗ് കിരീടം അടക്കം നാലു കിരീടങ്ങൾ റയൽ മാഡ്രിഡിന് നേടിക്കൊടുത്തിരുന്നു‌. ലോകത്തെ വലിയ ക്ലബുകളിൽ ഒക്കെ പരിശീലിപ്പിച്ച് പരിചയമുള്ള ആഞ്ചലോട്ടി പ്രീമിയർ ലീഗ്, സീരി എ, ഫ്രഞ്ച് ലീഗ്, ബുണ്ടസ് ലീഗ എന്നീ കിരീടവും നേടിയിട്ടുണ്ട്. റയൽ മാഡ്രിഡ് ആരാധകർക്കും പ്രിയപ്പെട്ട പരിശീലകനാണ് ആഞ്ചലോട്ടി.

Previous articleമുംബൈ കോച്ചായി അമോൽ മജൂംദാറിനെ തിര‍‍ഞ്ഞെടുത്തു
Next articleഡെവൺ കോൺവേ ടെസ്റ്റ് അരങ്ങേറ്റം നടത്തുമെന്ന് അറിയിച്ച് കെയിൻ വില്യംസൺ