അൽഫോൺസോ ഡേവിസും റയൽ മാഡ്രിഡും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി റിപ്പോർട്ട്

Newsroom

റയൽ മാഡ്രിഡ് അൽഫോൺസോ ഡേവിസുമായി കരാർ ധാരണയിൽ എത്തിയതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. വാക്കാൽ കരാറിൽ എത്തിയതായാണ് റിപ്പോർട്ട്. 2024 സമ്മറിൽ ലെഫ്റ്റ് ബാക്ക് ആയ അൽഫോൺസോ ഡേവിസിനെ റയൽ ടീമിലേക്ക് എത്തിക്കും. 23കാരനായതാരത്തെ ബയേൺ വിൽക്കാൻ നിർബന്ധിതരാകും എന്നാണ് സൂചന.

റയൽ മാഡ്രിഡ് 24 02 26 17 23 21 243

ലോകത്തെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കായി കണക്കാക്കപ്പെടുന്ന അൽഫോൺസോ ഡേവിസിനെ സ്വന്തമാക്കണം എങ്കിൽ 70 മില്യണിൽ അധികം റയൽ മാഡ്രിഡ് നൽകേണ്ടി വരും. ഇപ്പോൾ 2025വരെ ഡേവിസിന് ബയേണിൽ കരാർ ഉണ്ട്. ഈ സമ്മറിൽ അൽഫോൺസോ ഡേവിസിനെ വിറ്റില്ല എങ്കിൽ അടുത്ത സീസണിൽ ഫ്രീ ഏജന്റായി ബയേണ് താരത്തെ നഷ്ടമാകും

2018 മുതൽ ഡേവിസ് ബയേണൊപ്പം ഉണ്ട്. 2019ൽ ആയിരുന്നു താരം ബയേണായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ അവരുടെ ആദ്യ ഇലവനിലെ സ്ഥിരാംഗം ആണ്.