ഒളിമ്പിക് ലിയോൺ സൂപ്പർ താരം അദ ഹെഗർബെർഗ് ബാഴ്‌സ ഫെമനി ടീമിലേക്ക് ചേക്കേറിയേക്കും എന്ന് സൂചന. സ്പാനിഷ് മാധ്യമമായ മാഴ്സ ആണ് ഇത് സംബന്ധിച്ച റിപോർട്ടുകൾ നൽകിയിരിക്കുന്നത്. ട്രാൻസ്ഫർ നടന്നാൽ റയൽ മാഡ്രിഡിന്റെ ഗലറ്റിക്കോ ടീമിന് തുല്യമായ ടീമിനെ ബാഴ്‌സയിൽ കാണാം. അലെക്സ്യ പുതെയ്യാസ്, കെയ്റ വാൽഷ്, കൂടെ അദ ഹേഗെർബെർഗ് എന്നിവർ ചേർന്ന സൂപ്പർ താരനിരയാണ് ബാഴ്‌സലോണ സ്വപ്നം കാണുന്നത്.
2018 ആദ്യ ബാലൺ ഡിയോർ ജേതാവുമായി ടീം പ്രസിഡന്റ് ലപോർട തന്നെ ചർച്ച നടത്തിയതായി റിപോർട്ടിൽ പറയുന്നു. ഇത്തവണതെ ബാലൻ ഡിയോർ പുരസ്‌കാര ചടങ്ങിൽ ആയിരുന്നു ഇത്. അഡക്ക് 2024 വരെ ലിയോണുമായി കരാർ ഉണ്ട്. അതിനാൽ തന്നെ വനിതാ ഫുട്ബോളിലെ റെക്കോർഡ് തുക തന്നെ ബാഴ്‌സലോണ മുടക്കേണ്ടി വരും. നിലവിൽ കെയ്ര വാൽഷിനെ എത്തിക്കാൻ ബാഴ്‌സ തന്നെ മുടക്കിയ തുക ആണ് റെക്കോർഡ്. ഏറ്റവും വലിയ സാലറിയും താരത്തിനായി ബാഴ്‌സ കാത്തു വെച്ചിട്ടുണ്ട്. ഒൻപത് സീസണുകളിൽ നിന്നായി 212 ഗോളാണ് നോർവീജിയൻ താരത്തിന്റെ ഫ്രഞ്ച് ടീമിലെ സമ്പാദ്യം. ഇത്തവണ ലിയോൺ ചെൽസിയോട് തോറ്റ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. സമ്പൂർണ വിജയവുമായി കുതിക്കുന്ന ബാഴ്‌സക്ക് അഡ ഹെഗർബെർഗ് കൂടി വരുന്നതോടെ മുന്നേറ്റത്തിൽ കൂടുതൽ മൂർച്ച കൂടും.