ഗ്രീസ്മെന് ഏഴാം നമ്പർ ജേഴ്സി ഇല്ല, കൗട്ടീനോ ബാഴ്സയിൽ തുടരുമെന്ന് സൂചന

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൗട്ടീനോയ്ക്ക് ആശ്വസിക്കാം. തൽക്കാലം തന്റെ ഏഴാം നമ്പർ ജേഴ്സി കൗട്ടീനോയ്ക്ക് നഷ്ടപ്പെടുല്ല. ഗ്രീസ്മെനെ സൈൻ ചെയ്ത ബാഴ്സലോണ അദ്ദേഹത്തിന് ഏഴാം നമ്പർ ജേഴ്സി നൽകും എന്നാണ് കരുതിയത് എങ്കിലും ഇന്ന് ബാഴ്സലോണ എല്ലാവരെയും ഞെട്ടിച്ചു. ഗ്രീസ്മെന് പതിനേഴാം നമ്പർ ജേഴ്സിയാണ് ബാഴ്സലോണ നൽകിയത്. ഈ സീസണിൽ 17ആം നമ്പറിൽ ആകും ഗ്രീസ്മെൻ കളിക്കുക.

ഗ്രീസ്മെൻ ഫ്രാൻസിനായും അത്ലറ്റിക്കോ മാഡ്രിഡിനായും ഒക്കെ അണിഞ്ഞിരുന്നത് ഏഴാം നമ്പർ ആയിരുന്നു. അതുകൊണ്ട് വേറൊരു ജേഴ്സിയിലും കളിക്കില്ല എന്ന് ഗ്രീസ്മൻ ബാഴ്സലോണയോട് പറഞ്ഞിരുന്നു. എന്നാൽ ആ ആവശ്യം നടന്നില്ല. കൗട്ടീനോ ക്ലബ് വിട്ട് ഈ സീസണിൽ പോകില്ല എന്നതിന്റെ സൂചന കൂടിയാണ് ഗ്രീസ്മെന്റെ ഈ 17ആം നമ്പർ.