എം എൽ എസിലെ രണ്ടാം മത്സരത്തിൽ മെസ്സുയുടെ ഇന്റർ മയാമിക്ക് സമനില. എൽ എ ഗാലക്സിയെ നേരിട്ട ഇന്റർ മയാമി അവസാന നിമിഷം മെസ്സി നേടിയ ഗോളിൽ ആണ് സമനില നേടിയത്. മത്സരത്തിൽ 13ആം മിനുട്ടിൽ തന്നെ മുന്നിലെത്താൻ എൽ എ ഗാലക്സിക്ക് ആകുനായിരുന്നു. എന്നാൽ അനുകൂലമായി കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ റിക്വി പുജിനായില്ല.
രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ യൊവെൽജിചിലൂടെ ആണ് എൽ എ ഗാലജ്സി ലീഡ് എടുത്തത്. ഈ ഗോളിന് മറുപടി നൽകാൻ മയാമിയുൻ മെസ്സിയും ആഞ്ഞു ശ്രമിച്ചു. 88ആം മിനുട്ടിൽ ഗാലക്സി താരം ഡെൽഗാഡോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇന്റർ മയാമിക്ക് സഹായകരമായി. ഇഞ്ച്വറി ടൈമിൽ ലയണൽ മെസ്സിയിലൂടെ മയാമി സമനില നേടി. ജോർദി ആൽബയുടെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. അദ്ദേഹത്തിന്റെ സീസണിലെ ആദ്യ ഗോളാണിത്.
രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്റർ മയാമിക്ക് നാല് പോയിന്റാണ് ഇപ്പോൾ ഉള്ളത്. അവർ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.