ഗ്രീസ്മാനെ പിന്തള്ളി എമ്പപ്പെ ഫ്രഞ്ച് ഫുട്ബോളർ

അത്ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാനെയും റയൽ മാഡ്രിഡ് താരം വരനെയെയും പിന്തള്ളി എമ്പപ്പെ 2018ലെ മികച്ച ഫ്രഞ്ച് ഫുട്ബോളർക്കുള്ള അവാർഡ് സ്വന്തമാക്കി. നേരത്തെ ബാലൻ ദി ഓറിനൊപ്പം നൽകിവന്ന മികച്ച യുവ താരത്തിനുള്ള കോപ ട്രോഫി പുരസ്കാരവും എമ്പപ്പെ നേടിയിരുന്നു. റഷ്യ ലോകകപ്പിലെ മികച്ച യുവതാരവും എമ്പപ്പെ തന്നെയായിരുന്നു.

ഫ്രാൻസിന്റെ കൂടെ ലോകകപ്പ് നേടിയതും പി.എസ്.ജിക്ക് വേണ്ടി ഡൊമസ്റ്റിക് ട്രെബിൾ നേടിയ പ്രകടനവുമാണ് എമ്പപ്പെക്ക് അവാർഡ് നേടി കൊടുത്തത്. നേരത്തെ ബാലൻ ദി ഓർ പുരസ്കാരത്തിൽ നാലാം സ്ഥാനത്ത് എത്താനും എമ്പപ്പെക്കായിരുന്നു. കഴിഞ്ഞ തവണ ചെൽസി മിഡ്ഫീൽഡർ എൻഗോളോ കന്റെയായിരുന്നു ഈ അവാർഡ് നേടിയത്.