ഇനി കേരള സൂപ്പർ ലീഗിന്റെ സമയം!!

Newsroom

Picsart 23 04 05 16 48 46 266
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ കേരള സൂപ്പർ ലീഗ് വരുന്നു. ഇന്ന് സൂപ്പർ ലെർഗിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്ത് നടന്നു. എട്ട് പ്രൊഫെഷണല്‍ ഫുട്‌ബോള്‍ ടീമുകളാകും പ്രഥമ കെഎസ്എല്ലിന്റെ ഭാഗമാവുക. കേരള മുഖ്യമന്ത്രി പിണറായി വിജയം ആണ് കെ എസ് എൽ ലോഗോ ഇന്ന് പ്രകാശനം ചെയ്തത്‌.

കേരള 23 04 01 23 37 50 042

എല്ലാ വര്‍ഷവും നവംബറില്‍ ആലും കെ എസ് എൽ നടക്കുക എന്ന് അധികൃതർ അറിയിച്ചു. 90 ദിവസം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മാമാങ്കം കേരള ഫുട്ബോളിന് പുത്തനുണർവ് നൽകും. കേരളത്തിലെ നാല് വേദികളിലായാകും കെ എസ് എൽ നടക്കുക. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നായിരിക്കും ടീമുകള്‍. മലപ്പുറത്ത് നിന്ന് രണ്ടു ടീമുകൾ ഉണ്ടാകും.

60 മത്സരങ്ങള്‍ കെഎസ്എല്ലിന്റെ ആദ്യ സീസണ ഉണ്ടാകും. ദേശീയ, വിദേശ ഫുട്‌ബോള്‍ താരങ്ങള്‍ ലീഗിന്റെ ഭാഗമാകും. അര്‍ജുന അവാര്‍ഡ് ജേതാവും കെഎസ്എല്‍ ബ്രാന്‍ഡ് അംബാസഡറുമായ ഐ.എം. വിജയന്‍ ചടങ്ങില്‍ പങ്കെടുത്തു. സംഘാടകരായ സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്ട്‌സിന്റെയും കേരള സൂപ്പര്‍ ലീഗിന്റെയും ഭാരവാഹികള്‍ക്കൊപ്പം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള സ്റ്റേറ്റ് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍, സ്‌പോര്‍ട്ട്‌സ് കേരള ഫൗണ്ടേഷന്‍ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.