ജേസൺ റോയിയെ കെ കെ ആർ സ്വന്തമാക്കി

Newsroom

Picsart 23 04 05 14 02 32 684
Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇംഗ്ലണ്ടിന്റെ ജേസൺ റോയിയെ ഈ ഐ പി എൽ സീസണായി സ്വന്തമാക്കി. 2.8 കോടി രൂപയ്ക്ക് ആണ് താരത്തെ കെ കെ ആർ ടീമിൽ എത്തിച്ചത്. നട്ടെല്ലിന് പരിക്കേറ്റതിനാൽ ശ്രേയസ് അയ്യർ ടൂർണമെന്റിൽ നിന്ന് പുറത്തായതും ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ഈ സീസണിൽ കളിക്കില്ല എന്നും പറഞ്ഞതോടെയാണ് ജേസൺ റോയിയിലേക്ക് കെ കെ ആർ എത്തിയത്‌.

ജേസൺ 23 04 05 14 02 18 613

2017, 2018 സീസണുകളിൽ ഐ പി എൽ കളിച്ചിട്ടുള്ള റോയ്, 2021 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായാണ് അവസാനമായി ഐ പി എൽ കളിച്ചത്. 2021ൽ അഞ്ച് മത്സരങ്ങൾ കളിച്ച അദ്ദേഹം ഒരു അർധസെഞ്ചുറി ഉൾപ്പെടെ 150 റൺസ് നേടി. 32 കാരനായ അദ്ദേഹം ഇംഗ്ലണ്ടിനായി 64 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 137.61 എന്ന S/R ശരാശരിയിൽ 8 അർധസെഞ്ചുറികളോടെ 1522 റൺസ് നേടിയിട്ടുണ്ട്.