കോർണർ നേരെ വലയ്ക്കുള്ളിലേക്ക്, ഇത് ടോണി ക്രൂസിന്റെ തന്ത്രം

- Advertisement -

സൂപ്പർ കോപ സെമി ഫൈനലിൽ ഒരു അത്ഭുത ഗോൾ തന്നെ നേടാൻ റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസിനായി. മത്സരം ഗോൾ രഹിതമായി നിൽക്കുമ്പോൾ കിട്ടിയ ഒരു കോർണറാണ് ക്രൂസ് നേരെ വലൻസിയ വലയിൽ എത്തിച്ചത്. ഒളിമ്പിൽ ഗോൾ എന്ന് പേരുള്ള കോർണർ ഗോളുകൾ ഫുട്ബോളിൽ ഇതിനു മുമ്പും പിറന്നിട്ടുണ്ട് എങ്കിലും ഇന്നത്തേത് ക്രൂസിന്റെ ബുദ്ധി പ്രവർത്തിച്ചതിന്റെ ഗുണമായിരുന്നു.

കോർണർ എടുക്കാൻ ക്രൂസ് കോർണർ ഫ്ലാഗിനടുത്ത് എത്തുമ്പോൾ പെനാൾട്ടി ബോക്സിൽ വലൻസിയ കീപ്പർ ഡൊമെനെച് തന്റെ ഡിഫൻസിനെ ശരിയാക്കുന്ന ശ്രദ്ധയിൽ ആയിരുന്നു. ഈ അവസരം മുതലാക്കിയ ക്രൂസ് പന്ത് ഒട്ടും ആലോജിക്കാതെ വലയിലേക്ക് തൊടുത്തു. പന്ത് ബെൻഡ് ചെയ്ത് അളന്നു മുറിച്ചതു പോലെ വലയിൽ പതിച്ചു. കാണികൾക്ക് ഒരു മികച്ച വിരുന്നായി ആ ഗോൾ മാറി.

Advertisement