ജയ തൃശ്ശൂരിന് സീസണിലെ ആദ്യ വിജയം

- Advertisement -

ജയ തൃശ്ശൂരിന് സീസണിലെ ആദ്യ വിജയം. ഇന്ന് എടത്തനാട്ടുകരയിലാണ് ജയ തൃശ്ശൂർ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനെയാണ് ജയ തൃശ്ശൂർ പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ജയ തൃശ്ശൂരിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു മത്സരം.

നാളെ എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ ബെയ്സ് പെരുമ്പാവൂർ അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.

Advertisement