കേരള പ്രീമിയർ ലീഗ്, സൂപ്പർ സിക്സ് മത്സരങ്ങൾ കൈരളി വി ചാനലിൽ

Newsroom

കേരള ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസ വാർത്ത. കേരള പ്രീമിയർ ലീഗ് സൂപ്പർ സിക്സ് മത്സരങ്ങൾ തത്സമയം കാണാം. കൈരളി വി ചാനൽ ആണ് സൂപ്പർ സിക്സ് മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുക. നാളെ മുതൽ ആണ് സൂപ്പർ സിക്സ് ടെലികാസ്റ്റ് ആരംഭിക്കുക. ജിയോ ടി വഴി കൈരളി വി ചാനൽ ഓൺലൈൻ ആയി സ്ട്രീം ചെയ്തും കാണാം.

കേരള 24 01 26 20 18 56 441

നാളെ വൈകിട്ട് 4 മണിക്ക് മുത്തൂറ്റ് എഫ് എയും വയനാട് യുണൈറ്റഡും തമ്മിലുള്ള മത്സരത്തോടെയാകും സൂപ്പർ സിക്സ് പോരാട്ടങ്ങൾ ആരംഭിക്കുക. മുത്തൂറ്റ് എഫ് എ, വയനാട് യുണൈറ്റഡ്, കേരള പോലീസ്, കേരള യുണൈറ്റഡ്, സാറ്റ് തിരൂർ, കെ എസ് ഇ ബി എന്നിവരാണ് സൂപ്പർ സിക്സിൽ ഉള്ള ടീമുകൾ. സൂപ്പർ സിക്സ് മത്സരങ്ങൾ ഫെബ്രുവരി 6വരെ നീണ്ടു നിൽക്കും.

ഫിക്സ്ചർ:
20240126 201037