തകർപ്പൻ ജയത്തോടെ ഗോകുലം കേരള കെ പി എൽ തുടങ്ങി

Picsart 22 11 26 19 03 19 608

ഗോകുലം കേരളയുടെ കെ പി എൽ സീസണ് തകർപ്പൻ തുടക്കം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ് സി കേരളയെ നേരിട്ട ഗോകുലം കേരള രണ്ടിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ഗോകുലം കേരള വിജയിച്ചത്.

ഗോകുലം കേരള

22ആം മിനുട്ടിൽ അഭിഷേകിന്റെ ഗോൾ ആണ് എഫ് സി കേരളക്ക് ലീഡ് നൽകിയത്. 36ആം മിനുട്ടിൽ രാഹുലിലൂടെ ഗോകുലം സമനില നേടി. രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് ചാൾസിലൂടെ എഫ് സി കേരള വീണ്ടും മുന്നിൽ എത്തി. സ്കോർ 2-1. അപ്പോഴും എഫ് സി കേരളക്ക് ലീഡ് നിലനിർത്താൻ ആയില്ല.

77ആം മിനുട്ടിൽ കോർദിചിന്റെ വക ഗോകുലത്തിന്റെ രണ്ടാം സമനില ഗോൾ. ഇഞ്ച്വറി ടൈമിൽ കിട്ടിയ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കാല്വിൻ ഗോകുലത്തിന് ലീഡ് നൽകി. സ്കോർ 3-2. ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷം കോർദിച് ഒരു ഗോൾ കൂടെ നേടിയതോടെ ഗോകുകത്തിന്റ്ർ വിജയം പൂർത്തിയായി.