കേരള പ്രീമിയർ ലീഗ്; കോവളം കേരള യുണൈറ്റഡിനെ തോല്പ്പിച്ചു

Newsroom

കേരള പ്രീമിയർ ലീഗ് സൂപ്പർ സിക്സിൽ കോവളം എഫ് സിക്ക് ആദ്യ വിജയം. ഇന്ന് കേരള യുണൈറ്റഡിനെ ആണ് കോവളം എഫ് സി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയം. 53ആം മിനുട്ടിൽ ക്യാപ്റ്റൻ അബിനിലൂടെ ആണ് കോവളം ലീഡ് എടുത്തത്. സബ്ബായി എത്തിയ ജിത്തു 80ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കി. 96ആം മിനുട്ടിൽ ഉനൈസ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

Picsart 23 02 24 21 19 39 213

ഈ വിജയത്തോടെ കോവളം എഫ് സിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് 3 പോയിന്റ് ആയി. കോവളത്തിന്റെ അമൽ ദാസ് കളിയിലെ താരമായി.