മൂന്നാമത് ഇന്റർ കോണ്ടിനെന്റൽ കപ്പ് ഉത്തര കൊറിയ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ താജികിസ്താനെ തോൽപ്പിച്ചായിരുന്നു ഉത്തര കൊറിയയുടെ കിരീട നേട്ടം. ഏക ഗോളിനാണ് കൊറിയ ഇന്ന് വിജയിച്ചത്. കടുത്ത പോരാട്ടം നടന്ന രാത്രിയിൽ പാക് ഹിയോണിന്റെ ഗോളാണ് വിധി നിർണയിച്ചത്. 71ആം മിനുട്ടിൽ ആയിരുന്നു ഹിയോണിന്റെ ഗോൾ.
ഹിയോൺ സബ്ബായി എത്തിയ അടുത്ത നിമിഷം തന്നെ ഗോൾ കണ്ടെത്തുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും താജികിസ്ഥാനെ കൊറിയ തോല്പ്പിച്ചിരുന്നു. വിജയിച്ച കൊറിയക്ക് 50000 ഡോളറും, റണ്ണേഴ്സ് അപ്പായ താജികിസ്താന് 25000 ഡോളറും സമ്മാനത്തുകയായി ലഭിക്കും. കൊറിയയുടെ ക്യാപ്റ്റൻ ജോങ് ഖ്വാൻ മാൻ ഓഫ് ദി ടൂർണമെന്റ് ആയി. മൂന്ന് ഗോളുകൾ ടൂർണമെന്റിൽ ഖ്വാൻ നേടിയിരുന്നു. ഒപ്പം ഇന്ന് ഫൈനലിനുള്ള ഗോളിന് വഴിയൊരുക്കിയതും ക്യാപ്റ്റനാണ്