മെഡിക്കലിൽ പരാജയം, യുവന്റസ് താരം ടൂറിനിലേക്ക് മടങ്ങും

- Advertisement -

ടൂറിൻ: മെഡിക്കലിൽ പരാജയപ്പെട്ട് യുവന്റസ് താരം. യുവന്റസ് ഗോൾ കീപ്പറായ മറ്റിയ പെരിനാണ് മെഡിക്കലിൽ പരാജയപ്പെട്ട് ഇറ്റലിയിലേക്ക് മടങ്ങേണ്ടി വന്നത്. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫികയിലേക്ക് പോവേണ്ടിയിരുന്ന പെരിൻ മെഡിക്കലിൽ പരാജയപ്പെട്ടാണ് ടൂറിനിലേക്ക് മടങ്ങുന്നത്. ഇറ്റലിയിൽ വെച്ചുള്ള റിക്കവറിക്കും ട്രീറ്റ്മെന്റിനും ശേഷം അടുത്ത ഡിസംബറിലോ ജനുവരിയിലോ താരം ബെൻഫികയിലേക്ക് തന്നെ തിരിക്കുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

15 മില്ല്യൺ യൂറോയുടെ കരാറിലായിരുന്നു പെരിനെ ലിസ്ബണിലേക്ക് വിടാൻ ഓൾഡ് ലേഡി തീരുമാനിച്ചത്. വെറ്ററൻ താരം ബുഫൺ തിരികെ എത്തിയതിന് പിന്നാലെയാണ് ഇറ്റാലിയൻ ചാമ്പ്യന്മാർ ഈ തീരുമാനം എടുത്തത്. പരിക്ക് പെരിന്റെ കരിയറിൽ ആകെമാനം തിരിച്ചടികൾ ഏൽപ്പിച്ചിരുന്നു. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇത്തവണ ഷോൾഡറിനേറ്റ പരിക്കാണ് താരത്തിന്റെ ട്രാൻസ്ഫറിന് വിലങ്ങ് തടിയായത്.

Advertisement