കൊൽക്കത്ത ഫുട്ബോൾ ലീഗ്; മോഹൻ ബഗാന് രണ്ടാം ജയം

Newsroom

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മോഹൻ ബഗാന് രണ്ടാം ജയം. ഇന്ന് റെയിൻബോ എഫ് സിയെ ആണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം ബഗാൻ ശക്തമായി തിരിച്ചുവരികയായിരുന്നു. മോഹൻ ബഗാനായി ഡിക, അഭിഷേക്, അസറുദ്ദീൻ എന്നിവർ സ്കോർ ചെയ്തു.

ആദ്യ മത്സരത്തിൽ പതചക്രയെയും ബഗാൻ തോൽപ്പിച്ചിരുന്നു . പന്ത്രണ്ടാം തീയതി ടെലിഗ്രാഫിനെതിരെ ആണ് മോഹൻ ബഗാന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial