“ലാലിഗയിലെ ട്രാൻസ്ഫറും പ്രീമിയർ ലീഗ് പോലെ ആകണം” – സിമിയോണി

- Advertisement -

പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിൻഡോ പോലെ ലാലിഗയിലെ ട്രാൻസ്ഫർ വിൻഡോയും ആക്കണം എന്ന ആവശ്യവുമായി അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയീണി രംഗത്ത്. ഇംഗ്ലണ്ടിൽ ഇപ്പോൾ സീസൺ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നുണ്ട്. ലീഗ് ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ താരങ്ങളെ എടുക്കാൻ ക്ലബുകൾക്കാവില്ല. ആ നയം എല്ലാവിടെയും വരണം എന്നാണ് സിമിയോണി ആവശ്യപ്പെടുന്നത്.

യൂറോപ്പിൽ ഒക്കെ ഓഗസ്റ്റ് അവസാനം മാത്രമേ ഇപ്പോൾ ട്രാൻസ്ഫർ സീസൺ അവസാനിക്കുന്നുള്ളൂ. ഇത് താരങ്ങളുടെ ശ്രദ്ധ ഫുട്ബോളിൽ നിന്ന് മാറാൻ കാരണം ആകുന്നു എന്ന് സിമിയോണി പറഞ്ഞു. ട്രാൻസ്ഫർ സീസൺ ലീഗ് തുടങ്ങും മുമ്പ് അവസാനിച്ചാൽ തീർത്തും ഫുട്ബോളിൽ മാത്രം ശ്രദ്ധ കൊടുത്ത് ടീമുകൾക്ക് മുന്നോട്ട് പോകാം. അദ്ദേഹം പറഞ്ഞു.

Advertisement