“ഇനി ഒരു ക്ലബിനെയും പരിശീലിപ്പിക്കില്ല” – കോമൻ

ഡച്ച് ദേശീയ ടീം പരിശീലകനായിതിരികെയെത്താൻ തീരുമാനിച്ച റൊണാൾഡ് കോമൻ താൻ ഇനി ഒരു ക്ലബിനെയും പരിശീലിപ്പിക്കില്ല എന്ന് അറിയിച്ചു. ക്ലബ് ഫുട്ബോൾ തനിക്ക് മടുത്തു എന്ന് പറഞ്ഞ കോമൻ, താൻ ഇനു ഡച്ച് ടീമിനെ മാത്രമെ പരിശീലിപ്പിക്കൂ എന്നും പറഞ്ഞു. അത് കഴിഞ്ഞാൽ താൻ പരിശീലക ജോലിയിൽ നിന്ന് വിരമിക്കും എന്നും അദ്ദേഹം സൂചന നൽകി. ഈ ലോകകപിന് ശേഷമാകും കോമൻ നെതർലന്റ്സ് ടീമിന്റെ പരിശീലകനായി തിരികെയെത്തുക.

ബാഴ്സലോണയെ പരിശീലിപ്പിക്കുക എന്നത് ഒരു സ്വപ്നമായിരുന്നു. അത് ഞാൻ നിറവേറ്റി. അതോടെ ക്ലബ് ഫുട്ബോൾ നിർത്തുക ആണെന്ന് കോമൻ പറഞ്ഞു. ലയണൽ മെസ്സിയാണ് ലോകത്തെ ഏറ്റവും മികച്ച താരം എന്നും കോമൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Previous articleജോസെ ഫോണ്ടെ ലില്ലെയിൽ തന്നെ തുടരും
Next articleഅശ്വിന്‍ വീരനായകന്‍!!! ജൈസ്വാളിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം രാജസ്ഥാന്റെ വിജയം ഒരുക്കി അശ്വിന്‍