ജോസെ ഫോണ്ടെ ലില്ലെയിൽ തന്നെ തുടരും

വെറ്ററൻ താരം ജോസെ ഫോണ്ടെ ലില്ലെയിൽ കരാർ പുതുക്കി. 38കാരനായ ക്യാപ്റ്റൻ ജോസ് ഫോണ്ടെ ക്ലബ്ബിലെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി ലില്ലെ ഇന്ന് സ്ഥിരീകരിച്ചു. ഫ്രഞ്ച് ടീമിൽ പോർച്ചുഗീസ് രാജ്യാന്തര ഡിഫൻഡറുടെ അഞ്ചാം സീസണാണിത്. മുമ്പ് ക്രിസ്റ്റൽ പാലസ്, സതാംപ്ടൺ, വെസ്റ്റ് ഹാം ർന്നീ ക്ലബുകൾക്കായി ഫോണ്ടെ കളിച്ചിട്ടുണ്ട്. ഈ സീസണിൽ ഫ്രഞ്ച് ലീഗ് കാമ്പെയ്‌നിന്റെ ഒരു മിനുട്ട് പോലുൻ ഫോണ്ടെ നഷ്ടപ്പെടുത്തിയിരുന്നില്ല.