തനിക്ക് ഏറ്റവും ഇഷ്ടമുള്ള പരിശീലകൻ ക്ലോപ്പ് ആണെന്ന് സിമിയോണി

Newsroom

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിശീലകൻ ആരാണെന്ന് അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ വ്യക്തമാക്കി. ലിവർപൂൾ പരിശീലകൻ ക്ലോപ്പ് ആണ് താൻ ബഹുമാനിക്കുന്ന ഏറ്റവും നല്ല കോച്ചെന്ന് സിമിയോണി പറഞ്ഞു. ക്ലോപ്പിന്റെ ഫുട്ബോൾ ശൈലിയാണ് അദ്ദേഹത്തിനോടുള്ള ബഹുമാനം കൂടാൻ കാരണം എന്നും സിമിയോണി പറഞ്ഞു.

പരാജയപ്പെട്ടാലും വിജയിച്ചാലും ഒന്നും ക്ലോപ്പ് അദ്ദേഹത്തിന്റെ ഫുട്ബോൾ ശൈലി മാറ്റി. പരാജയപ്പെട്ടാലും നല്ല ഫുട്ബോൾ കളിച്ചു പരാജയപ്പെടുന്ന പരിശീലകനാണ് ക്ലോപ്പ് എന്ന് സിമിയോണി പറഞ്ഞു. ഡോർട്മുണ്ടിൽ വലിയ താരങ്ങളെ നഷ്ടപ്പെട്ടപ്പോളും ക്ലൊപ്പ് തന്റെ ശൈലി തുടർന്നതും സിമിയോണി ഓർമ്മിപ്പിച്ചു. ഇപ്പോൾ ക്ലോപ്പിന്റെ കീഴിൽ ലിവർപൂൾ വൻ വിജയം തുടരുകയാണ്.