ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള മത്സരങ്ങൾ ലിവർപൂളിന്റെ സീസൺ തീരുമാനിക്കും: ക്ലോപ്പ്

Staff Reporter

Picsart 23 01 17 07 23 13 901
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള മൂന്ന് മത്സരങ്ങൾ ലിവർപൂളിന്റെ സീസൺ തീരുമാനിക്കുമെന്ന് പരിശീലകൻ യുർഗൻ ക്ലോപ്പ്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് തോറ്റു പുറത്തായതിന് ശേഷം സംസാരിക്കുകയായിരുന്നു ലിവർപൂൾ പരിശീലകൻ.

രണ്ട് പാദങ്ങളിലുമായി 6-2 എന്ന സ്കോറിനാണ് ലിവർപൂൾ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടത്. ഇതോടെ സീസണിൽ ലിവർപൂൾ ഒരു കിരീടവും നേടില്ലെന്ന് ഉറപ്പായിരുന്നു. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്‌സണൽ എന്നിവരുമായാണ് ലിവർപൂളിന്റെ മത്സരങ്ങൾ. ഈ മത്സരങ്ങൾ ലിവർപൂളിന്റെ സീസണിന്റെ ഗതി തീരുമാനിക്കുമെന്നാണ് ക്ലോപ്പ് പറഞ്ഞത്.

അടുത്ത വർഷവും ലിവർപൂളിന് ചാമ്പ്യൻസ് ലീഗിൽ കളിക്കണമെന്നും നിലവിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും ക്ലോപ്പ് പറഞ്ഞു. നിലവിൽ നാലാം സ്ഥാനത്തുള്ള സ്പർസിനേക്കാൾ 6 പോയിന്റ് പിറകിലാണ് ലിവർപൂൾ.