ഡേവിഡ് വാർണർ ഇത്തവണ ഡെൽഹി ക്യാപിറ്റൽസിനെ നയിക്കും

Newsroom

Picsart 23 03 16 11 04 13 082

ഈ വരുന്ന ഐ പി എല്ലിൽ ഡേവിഡ് വാർണർ ഡെൽഹി ക്യാപിറ്റൽസിനെ നയിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു‌. അക്സർ പട്ടേൽ ആകും ഡെൽഹി ക്യാപിറ്റൽസിന്റെ വൈസ് ക്യാപ്റ്റൻ. പരിക്കേറ്റ റിഷഭ് പന്ത് തിരികെയെത്താൻ ഏറെ വൈകും എന്നതിനാൽ ആണ് ഡെൽഹി ക്യാപിറ്റൽസ് പുതിയ ക്യാപ്റ്റനെ നിയമിച്ചത്. പന്തിന് ഇനിയും ഒരു വർഷത്തോളം വിശ്രമം വേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. പന്തിന് കാൽ മുട്ടിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തിയിരുന്നു.

വാർണർ 23 03 16 11 03 45 062

കഴിഞ്ഞ സീസണിൽ ആയിരുന്നു വാർണർ ഡെൽഹി ക്യാപിറ്റൽസിൽ എത്തിയത്. കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്തെത്തിയ ഡിസി ഈ സീസണിൽ പന്തിന് പകരം സർഫറാസ് ഖാനെ വിക്കറ്റ് കീപ്പർ ആക്കും എന്നും കരുതുന്നു. സൗരവ് ഗാംഗുലിയെ ഡെൽഹി ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയും നിയമിച്ചിട്ടുണ്ട്.