2023 സെപ്റ്റംബർ 7 മുതൽ 10 വരെ തായ്‌ലൻഡിലെ ചിയാങ് മായിൽ നടക്കുന്ന 49-ാമത് കിംഗ്‌സ് കപ്പിനുള്ള 23 അംഗ ടീമിനെ ഇന്ത്യൻ സീനിയർ പുരുഷ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ആശിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി എന്നിവർ ഇന്ത്യൻ ടീമിൽ ഇടം നേടി.

സെപ്തംബർ 7-ന് നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ (99-ാം റാങ്ക്) ഇറാഖിനെയാണ് (70-ാം റാങ്ക്) നേരിടുനന്ത്. അതേ ദിവസം തന്നെ നടക്കുന്ന മറ്റൊരു സെമി ഫൈനലിൽ ആതിഥേയരായ തായ്‌ലൻഡ് (113-ാം റാങ്ക്) ലെബനനെയും (100-ാം റാങ്ക്) നേരിടും.
സെമി ഫൈനൽ വിജയികൾ സെപ്തംബർ 10 ന് ഫൈനലിൽ മത്സരിക്കും, തോൽക്കുന്നവർ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് കളിക്കും. 2019ലെ കിങ്‌സ് കപ്പിൽ ഇന്ത്യ അവസാനമായി പങ്കെടുത്തപ്പോൾ വെങ്കലം നേടിയിരുന്നു.
India’s 23-member squad for the 49th King’s Cup 2023:
Goalkeepers: Gurpreet Singh Sandhu, Amrinder Singh, Gurmeet Singh.
Defenders: Asish Rai, Nikhil Poojary, Sandesh Jhingan, Anwar Ali, Mehtab Singh, Lalchungnunga, Akash Mishra, Subhasish Bose.
Midfielders: Jeakson Singh Thounaojam, Suresh Singh Wangjam, Brandon Fernandes, Sahal Abdul Samad, Anirudh Thapa, Rohit Kumar, Ashique Kuruniyan, Naorem Mahesh Singh, Lallianzuala Chhangte.
Forwards: Manvir Singh, Rahim Ali, Rahul KP.