ദോഹ :-ഫെബ്രുവരി 29 മാർച്ച് 01 തിയ്യതികളിൽ മൈദർ സ്പോർട്സ് ക്ലബ്ബിൽ വെച്ചു നടന്ന സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന് ഗംഭീര പര്യവസാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൈദർ സ്പോർട്സ് ക്ലബ്ബിൽ നടന്ന കെഎഫ്എ ഫുട്ബോൾ ടൂർണ്ണമെന്റ് കലാ കായിക ആസ്വാദകർക്ക് ലഭിച്ച ഒരു വിരുന്നായിരുന്നു.
സൂഖ് അൽ ബലാദി, അൽ സുൽത്താൻ മെഡിക്കൽ സെന്റർ, ഫോർഡ് ട്രക്ക് ആൻഡ് കാർ എന്നീ സ്ഥാപനങ്ങൾ മെയിൻ സ്പോൺസർമാരായി നടത്തിയ ഫുട്ബോൾ ടൂർണ്ണമെന്റും കലാസാംസ്കാരിക പരിപാടികളും ഒന്നിനൊന്ന് മികച്ചതായിരുന്നു.
16 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ മത്സരത്തിൽ കലാശ കളിക്ക് അർഹരായത് സി ടി ടി യുണൈറ്റഡ് മടവൂരും വഖാസ് എ എഫ് സി യുമായിരുന്നു. വളരെ മനോഹരമായ കളി ഇരു ടീമുകളും കാഴ്ചവെച്ചു എങ്കിലും മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് സി സി ടി യുണൈറ്റഡ് മടവൂർ ജേതാക്കളാവുകയായിരുന്നു.
കളിക്കിടെ നടന്ന മാർച്ച് പാസ്റ്റ് ദീർഘകാല ഖത്തർ ജീവിതത്തിലെ പുതിയ ഒരു അനുഭവമായി. ചെറിയ കുട്ടികളും മുതിർന്നവരും സംഘാടകരും അനുഗമിച്ച മാർച്ച് പാസ്റ്റിന് അകമ്പടിയായി ദഫ്മുട്ടും ഒപ്പനയും മഞ്ഞപ്പടയുടെ അകമ്പടി മേളവും മാർച്ച് പാസ്റ്റിന് മിഴിവേകുന്നതായിരുന്നു.
സാംസ്കാരിക സമ്മേളനം കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ. അബ്ദുസ്സമദ്
ഉദ്ഘാടനം ചെയ്യുകയുണ്ടായി, KFA ജനറൽ
സെക്രട്ടറി ബഷീർ ഖാന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ പരിപാടിയിൽ സ്പോൺസർമാരായ VOT അബ്ദുറഹ്മാൻ(MD-Sulthan Medicals) മുഹമ്മദ് അഫ്നാസ് ( Brand Manager – Ford truck) മറ്റു സ്ഥാപനങ്ങളുടെ പ്രതിനിധികളും നേതാക്കന്മാരും ആശംസകൾ നേർന്നു.