കേരള വനിതാ ലീഗ് ഡിസംബറിൽ

Newsroom

Picsart 23 11 18 21 17 43 327
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള വനിതാ ലീഗ് പുതിയ സീസൺ ഡിസംബർ അഞ്ചിന് ആരംഭിക്കും. കഴിഞ്ഞ സീസണിലെ പോലെ ഈ സീസണിലും ഏഴു ടീമുകളാണ് പങ്കെടുക്കുക. ഗോകുലം കേരള എഫ് സി, കേരള യുണൈറ്റഡ്, കടത്തനാട് രാജ് ലോഡ്സ് എഫ് എ, എഫ് സി കേരള, എസ് ബി എഫ് എ പൂവാർ, ദേവഗിരി സെൻറ് ജോസഫ് കോളേജ് എന്നീ ടീമുകളാണ് ഇത്തവണ കേരള വനിതാ ലീഗൽ മാറ്റുരക്കുക.

കേരള വനിതാ ലീഗ് 23 05 19 22 19 19 685

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആകും എല്ലാ മത്സരങ്ങളും നടക്കുക. ഡിസംബർ അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ വൈകിട്ട് ഏഴുമണിക്ക് ഗോകുലം കേരള എഫ് സി ലോഡ്സ് എഫ് എയെ നേരിടും. കഴിഞ്ഞ സീസൺ ഫൈനലിന്റെ ആവർത്തനമാകും ഈ മത്സരം. 2024 ജനുവരി 28 വരെ നീണ്ടുനിൽക്കുന്ന ലീഗിൽ, ലീഗ് ആൻഡ് ലോക്കൗട്ട് രീതിയിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക. 42 മത്സരങ്ങളോളം ഫൈനൽ അടക്കം നടക്കും. എല്ലാ മത്സരങ്ങളും തൽസമയം യൂട്യൂബ് വഴി ടെലികാസ്റ്റ് ചെയ്യും. ലീഗ് ജേതാക്കൾ ഇന്ത്യൻ വനിതാ ലീഗിലേക്ക് യോഗ്യത നേടും.