സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജൂലൈ 10 മുതൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

39ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജൂലൈ 10 മുതൽ എറണാകുളത്ത് നടക്കും. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പിന് അംബേദ്കർ സ്റ്റേഡിയം ആണ് വേദിയാവുക. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണയും ശക്തമായ പോരാട്ടങ്ങൾ തന്നെയാകും നടക്കുക.

കഴിഞ്ഞ തവണ നടന്ന ടൂർണമെന്റിൽ മലപ്പുറം ആയിരുന്നു ചാമ്പ്യന്മാരായത്. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് മലപ്പുറം തൃശ്ശൂരിനെ തോൽപ്പിക്കുകയായിരുന്നു‌. ഉദ്ഘാടന മത്സരത്തിൽ ജൂലൈ 10ന് രാവിലെ 9 മണിക്ക്  തിരുവനന്തപുരം എറണാകുളത്തെ നേരിടും. 13ആം തീയതി ആദ്യ സെമിയും 14ആം തിയതി രണ്ടാം സെമിയും നടക്കും. 15ആം തീയതിയാണ് ഫൈനൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial