കേരളാ പ്രീമിയർ ലീഗ് ക്വാളിഫയർ പൂൾ ബിയിൽ ഇന്ന് നടന്ന മത്സരത്തിൽ ശ്രീ വ്യാസാ കോളേജിന് വിജയം. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോസ്മോസ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ശ്രീ വ്യാസ കോളേജ് നിർണായക ജയം കരസ്ഥമാക്കിയത്. ഇതോടെ ക്വാളിഫയറിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനും അവർക്കായി.

പൂൾ ബിയിലെ മറ്റൊരു ടീമായ ഗോൾഡൻ ത്രെഡ്‌സ് എഫ്എയെയാണ് ശ്രീ വ്യാസ അടുത്തതായി നേരിടാൻ ഉള്ളത്. ഈ മത്സരം നാളെ വൈകീട്ടാണ് കുറിച്ചിരിക്കുന്നത്. പൂളിലെ എല്ലാ മത്സരങ്ങളും മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ്. മത്സരത്തിലെ ജേതാക്കൾ ഫൈനലിലേക്ക് കടക്കും. ശനിയാഴ്ച്ച ട്രാവൻകൂർ യുനൈറ്റഡും ലുക്കാ സോക്കർ ക്ലബ്ബും തമ്മിലുള്ള മത്സരത്തിലെ വിജയികൾ ആവും ഫൈനലിൽ അവരെ കാത്തിരിക്കുന്നത്. ഞായറാഴ്ച്ചയാണ് ഫൈനൽ.














