കേരള പ്രീമിയർ ലീഗ് സെമിയും ഫൈനലും, തീയതികളായി

കേരള പ്രീമിയർ ലീഗിന്റെ ഈ വർഷത്തെ സെമി ഫൈനലിനും ഫൈനലിനുമുള്ള തീയതി പ്രഖ്യാപിച്ചു. നേരത്തെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം ആകും സെമി ഫൈനലുകൾക്കും ഫൈനലിനും വേദിയാവുക എന്ന് കെ എഫ് എ അറിയിച്ചിരുന്നു. ഇമ്മ് എന്നാകും സെമി ഫൈനലുകൾ നടക്കുക എന്നും കെ എഫ് എ വ്യക്തമാക്കി. മെയ് 11, 12 തീയതികളിൽ ആയിരിക്കും സെമി ഫൈനലുകൾ നടക്കുക. മെയ് 18ന് ഫൈനലും നടക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് 4 മണിക്കായിരിക്കും.

ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ എഫ് സി കേരളയെ നേരിടും. ഇരു ടീമുകളുടെയും ആദ്യ സെമി ഫൈനലാണിത്. രണ്ടാം സെമിയിൽ ഗോകുലം കേരള എഫ് സിയുടെ എതിരാളികൾ ആരായിരിക്കും എന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല. ഇന്ത്യൻ നേവിയും ആർ എഫ് സി കൊച്ചിയുമാണ് അവസാന സെമി സ്ഥാനത്തിനായി പോരാടുന്നത്.