സാറ്റ് തിരൂർ കേരള പോലീസ് പോരാട്ടം സമനിലയിൽ

Img 20210321 Wa0078
- Advertisement -

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ സാറ്റ് തിരൂരും കേരള പോലീസും സമനിലയിൽ പിരിഞ്ഞു. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും കാര്യമായ അവസരങ്ങൾ ഒന്നും സൃഷ്ടിച്ചിരുന്നില്ല. ഗോൾ രഹിത സമനിലയിലാണ് കളി അവസാനിച്ചത്. സാറ്റിന്റെ ഉനൈസ് മാൻ ഓഫ് ദി മാച്ച് ആയി. സാറ്റ് തിരൂരും കേരള പോലീസും ആദ്യ വിജയം തേടി ആയിരുന്നു ഇറങ്ങിയത്. പക്ഷെ രണ്ടു ടീമുകൾക്കും തുടർച്ചയായ രണ്ടാം സമനിലയാണ് ലഭിച്ചത്. എഫ് സി കേരളയുമായിട്ടാണ് സാറ്റ് തിരൂരിന്റെ അടുത്ത മത്സരം. കേരള പോലീസ് അടുത്ത മത്സരത്തിൽ ലൂക സോക്കറിനെ നേരിടും.

Advertisement