കേരള പ്രീമിയർ ലീഗ്; സാറ്റ് തിരൂർ വിജയം തുടരുന്നു

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ സാറ്റ് തിരൂരിന് വിജയം. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലൂക്ക സോക്കർ ക്ലബിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സാറ്റ് തിരൂർ വിജയിച്ചത്. ഗയ് ഹെർമാൻ ആണ് ആദ്യ ഗോൾ നേടിയത്. നിഷാം ലീഡ് ഇരട്ടിയാക്കി. ഫസലു റഹ്മാൻ മൂന്നാം ഗോളും നേടി.

സാറ്റ് തിരൂർ താരം ഗയ് ഹെർമാൻ ആണ് ഇന്ന് കളിയിൽ മാൻ ഓഫ് ദി മാച്ച് ആയത്. അഞ്ചു മത്സരങ്ങളിൽ 13 പോയിന്റുമായി സാറ്റ് തിരൂർ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ലൂക അഞ്ചു പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്.