മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ ഗോൾഡൻ ത്രെഡ്സ് എഫ്‌സിയെ 1-0 ന് തോൽപ്പിച്ച് മുത്തൂറ്റ് എഫ്‌എ കേരള പ്രീമിയർ ലീഗ് 2024-25 സീസണിലെ അവരുടെ രണ്ടാമത്തെ വിജയം നേടി. 36-ാം മിനിറ്റിൽ ദേവദത്തിന്റെ ഗോൾ അണ് മുത്തൂറ്റിന് മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തത്.

ഗോൾഡൻ ത്രെഡ്സ് സമനില ഗോൾ നേടാൻ ശ്രമിച്ചെങ്കിലും മുത്തൂറ്റിന്റെ പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞില്ല. മികച്ച പ്രകടനത്തിന് മനോജ് എം ആണ് മത്സരത്തിലെ താരമായത്.
കെ പി എല്ലിൽ നാളെ നടക്കുന്ന മത്സരത്തിൽ, ഗോകുലം കേരള വയനാട് യുണൈറ്റഡിനെ നേരിടും.