കേരള പ്രീമിയർ ലീഗ് മാർച്ച് മുതൽ, മലപ്പുറവും കൊച്ചിയും വേദിയാകും

- Advertisement -

കേരള പ്രീമിയർ ലീഗ് എട്ടാം സീസൺ മാർച്ചിൽ ആരംഭിക്കും. കോവിഡ് ആയതിനാൽ ഹോം & എവേ രീതിയിൽ മത്സരം നടത്തുന്നതിന് പകരം രണ്ട് വേദികളിൽ ആയാകും ഇത്തവണ ലീഗ് നടക്കുക. മലപ്പുറവും കൊച്ചിയും ആയിരിക്കും വേദികൾ. 12 ടീമുകൾ ആകും ലീഗിൽ പങ്കെടുക്കുക. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ആയിരുന്നു കിരീടം നേടിയത്.

കേരള യുണൈറ്റഡ്, ബാസ്കോ ഒതുക്കുങ്ങൽ എന്നീ ടീമുകൾ ആദ്യമായി കേരള പ്രീമിയർ ലീഗിൽ എത്തി. രണ്ട് ഗ്രൂപ്പുകൾ ആയാകും മത്സരം നടക്കുക‌. ഫിക്സ്ചറും മറ്റു വിവരങ്ങളും ഉടൻ കേരള ഫുട്ബോൾ അസോസിയേഷൻ പുറത്തുവിടും.

ടീമുകൾ;

കേരള ബ്ലാസ്റ്റേഴ്‌സ് (R)
ഗോകുലം കേരള എഫ്‌സി (R)
കോവളം എഫ്‌സി
സാറ്റ് തിരൂർ
ലൂക്ക എസ് സി
കേരള പോലീസ്
എഫ്‌സി കേരള
MA COLLEGE
ഗോൾഡൻ ത്രെഡ്‌സ് എഫ്‌സി
KSEB
കേരള യുണൈറ്റഡ്
ബാസ്കോ ഒതുക്കുങ്ങൽ

Advertisement