സെമി പ്രതീക്ഷ നിലനിർത്തി ഇന്ത്യൻ നേവിക്ക് വിജയം

കേരള പ്രീമിയർ ലീഗിൽ ഇന്ത്യൻ നേവിക്ക് രണ്ടാം വിജയം. ഇന്ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ സാറ്റ് തിരൂരിനെയാണ് ഇന്ത്യൻ നേവി പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ ഏഴു ഗോളുകൾ ആണ് ഇന്ന് പിറന്നത്. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്ത്യൻ നേവിയുടെ വിജയം.

ഇന്ത്യൻ നേവിക്ക് വേണ്ടി ബിപാക താപ ഇന്ന് ഇരട്ട ഗോളുകൾ നേടി. ഇനായത്, ഹരികൃഷ്ണൻ എന്നിവരാണ് മറ്റു സ്കോറേഴ്സ്. സാറ്റിനു വേണ്ടി മൂസ ഇരട്ട ഗോളുകളും, ഫസലു റഹ്മാർ ഒരു ഗോളും നേടി. ഈ ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ നേവിക്ക് 6 പോയന്റായി.