കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള ഇന്ന് എഫ് സി കേരളയ്ക്ക് എതിരെ

20210320 100249
- Advertisement -

കേരള പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. ഇന്ന് ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ എഫ് സി കേരളയും ഗോകുലം കേരളയും തമ്മിലാകും ഏറ്റുമുട്ടുക. ആദ്യ മത്സരത്തിൽ സാറ്റ് തിരൂരിനെ തോൽപ്പിച്ചു കൊണ്ട് തുടങ്ങിയ ഗോകുലം കേരള ഇന്നു വിജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനമാകും ലക്ഷ്യമിടുന്നത്‌. എഫ് സി കേരള തങ്ങളുടെ ആദ്യ വിജയം തേടിയാണ് ഇറങ്ങുന്നത്. വൈകിട്ട് 7 മണിക്ക് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആകും മത്സരം നടക്കുക.

കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഗോൾഡൻ ത്രഡ്സ് കോവളം എഫ് സിയെ നേരിടും. രണ്ട് ക്ലബുകളും സീസണിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. വൈകിട്ട് 4 മണിക്കാണ് ഈ മത്സരം. രണ്ടു മത്സരങ്ങളും ഫേസ്ബുക്കിലും യൂടൂബിലും തത്സമയം കാണാം.

Advertisement