കെ പി എൽ യോഗ്യത ഫൈനൽ ഇന്ന്, ആര് കെ പി എല്ലിൽ എത്തും?

Newsroom

അവസാന രണ്ടാഴ്ച ആയി നടക്കുന്ന കെ പി എൽ യോഗ്യത റൌണ്ട് മത്സരങ്ങൾക്ക് ഇന്ന് അവസാനമാകും. ഇന്ന് കൊപ്പം ഐഫ ഗ്രൗണ്ടിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ആതിഥേയർ ആയ ഐഫയും കൊച്ചി സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് വിജയിക്കുന്നവർ കെ പി എൽ ഫൈനൽ റൗണ്ടിങ് യോഗ്യത നേടും. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഐഫ ഫൈനലിൽ എത്തിയത്. മികച്ച ഫോമിൽ ഉള്ള ഐഫക്ക് ആണ് ഇന്ന് ഫൈനലിൽ ചെറിയ മുൻതൂക്കം കൽപ്പിക്കുന്നത്. കൊച്ചി സിറ്റി ടോസ് വഴിയാണ് ഗ്രൂപ്പ് ഘട്ടം കടന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു വിജയവും ഒരു സമനിലയും നേടിയ കൊച്ചി സിറ്റിക്ക് യൂണിവേഴ്സൽ സോക്കറിനൊപ്പം 4 പോയിന്റ് ആയിരുന്നു ഉണ്ടായിരുന്നത്. അവസാനം ടോസിൽ ആണ് കൊച്ചി സിറ്റി ഫൈനലിൽ എത്തിയത്.

ഇന്ന് വൈകിട്ട് 2.30നാണ് ഫൈനൽ നടക്കുന്നത്. സ്പോർട്സ് കാസ്റ്റ് യൂട്യൂബ് ചാനലിൽ കളി തത്സമയം കാണാം.