കേരള പ്രീമിയർ ലീഗ് പുതിയ സീസൺ നവംബർ 25ന് കോട്ടപ്പടി സ്റ്റേഡിയത്തിൽ ആരംഭിക്കും. ഗോകുലം കേരള എഫ് സിയും കേരള യുണൈറ്റഡും തമ്മിലാണ് ആദ്യ മത്സരം. വൈകിട്ട് 7 മണിക്ക് കോട്ടപടിയിൽ ആകും ആദ്യ മത്സരം. കണ്ണൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും മത്സരങ്ങൾക്ക് വേദിയാകും. ഈ സീസണിൽ രണ്ടു ഗ്രൂപ്പുകളിലായി 20 ടീമുകളാണ് കെ പി എല്ലിൽ മാറ്റുരക്കുന്നത്.
ഫൈനൽ ഉൾപ്പെടെ ആകെ 108 മത്സരങ്ങൾ ലീഗിൽ നടക്കും. കെ പി എൽ യോഗ്യത റൗണ്ട് ജയിച്ച് എത്തിയ ദേവഗിരി സെന്റ് ജോസഫ് കോളേജ്, ലൂക്ക സോക്കർ ക്ലബ്, കോർപറേറ്റ് എൻട്രിയായ എഫ് സി കേരള എന്നീ ക്ലബുകൾ ആണ് ഈ സീസണിലെ പുതിയ ക്ലബുകൾ.
കോവളം എഫ് സി, കേരള പോലീസ്, കെ എസ് ഇ ബി, ഗോൾഡൻ ത്രഡ്സ്, കേരള ബ്ലാസ്റ്റേഴ്സ്, എം കെ സ്പോർടിംഗ് ക്ലബ്, സാറ്റ് തിരൂർ, ബാസ്കോ ഒതുക്കുങ്ങൽ, ഗോകുലം കേരള എഫ് സി, കേരള യുണൈറ്റഡ്, സായി, പറപ്പൂർ എഫ് സി, മുത്തൂറ്റ് എഫ് സി, എഫ് സി അരീക്കോട്, റിയൽ മലബാർ എഫ് സി കൊണ്ടോട്ടി, വയനാട് യുണൈറ്റഡ്, ലിഫ എന്നിവയാണ് മറ്റു ടീമുകൾ.
ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ സൂപ്പർ സിക്സിൽ പ്രവേശിക്കും. അവിടെ നിന്ന് മികച്ച നാലു ടീമുകൾ സെമിയിലേക്കും മുന്നേറും.
ഫിക്സ്ചറുകൾ;