കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് മത്സരത്തിൽ കോവളം എഫ് സി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയെ 2-1 ന് പരാജയപ്പെടുത്തി. കോവളം എഫ്‌സിയുടെ കേരള പ്രീമിയർ ലീഗ് സീസണിലെ ആദ്യ വിജയം ആണിത്.

64-ാം മിനിറ്റിൽ ഷാഹിർ കോവളത്തിനായി ഗോൾ നേടി, 79-ാം മിനിറ്റിൽ മുഹമ്മദ് അജ്സൽ ബ്ലാസ്റ്റേഴ്സിനായി സമനില നേടി. എന്നിരുന്നാലും, 90-ാം മിനിറ്റിൽ ഷാഗിലിന്റെ ഗംഭീര ഗോൾ കോവളത്തിന്റെ വിജയം ഉറപ്പിച്ചു.
മൂന്ന് മത്സരങ്ങൾക്ക് ശേഷം, കേരള ബ്ലാസ്റ്റേഴ്സിന് നാല് പോയിന്റിൽ നിൽക്കുന്നു. കോവളം എഫ്‌സിക്ക് ഇപ്പോൾ അത്രയും മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുകളുമായും നിൽക്കുന്നു.