കേരള യുണൈറ്റഡ് എഫ്.സിയുടെ ജഴ്‌സി പ്രകാശനം നടത്തി

Img 20210228 210810
- Advertisement -

കേരള ഫുട്ബോളിന്റെ പുതിയ പ്രതീക്ഷയായി മാറുന്ന ക്ലബായ കേരള യുണൈറ്റഡ് എഫ്.സിയുടെ ജഴ്‌സി പ്രകാശനം നടന്നു. കായിക മന്ത്രിയുടെ ഓഫീസില്‍ മന്ത്രി ഇ.പി ജയരാജന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിലിന്റെ സാന്നിധ്യത്തിൽ കേരള യുണൈറ്റഡ് താരം അലോഷ്യസ് മുത്തയ്യന് ജേഴ്സി നല്‍കിയാണ് പ്രകാശനം നിവഹിച്ചത്.

ഓപറേഷന്‍ മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്ലിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. മാര്‍ച്ച് ആറിനു ആരംഭിക്കുന്ന കേരള പ്രീമിയർ ലീഗിനായി ഒരുങ്ങുകയാണ് ഇപ്പോൾ കേരള യുണൈറ്റഡ്. മാർച്ച് 6ന് കൊച്ചിയിൽ വെച്ച നടക്കുന്ന ആദ്യ മത്സരത്തിൽ കോവളം എഫ്. സിയെ ആകും കേരള യുണൈറ്റഡ് നേരിടുക.

Advertisement