കേരള പ്രീമിയർ ലീഗിലും കേരള ബ്ലാസ്റ്റേഴ്സിന് കാലിടറുന്നു. ഇന്ന് ഗ്രൂപ്പിൽ തങ്ങളുടെ രണ്ടാം പരാജയം വഴങ്ങേണ്ടി വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഗോൾഡൻ ത്രഡ്സ് ആണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെതിരെ ഗോൾഡൻ ത്രഡ്സ് വിജയിച്ചത്.
കളിയുടെ 28ആം മിനുട്ടിൽ ഇസഹാക് നുനു ആണ് ഗോൾഡൻ ത്രഡ്സിനായി യോൾ നേടിയത്. ആ ഗോളിന് മറുപടി നൽകാൻ 90 മിനുട്ട് പൊരുതിയിട്ടും കേരള ബ്ലാസ്റ്റേഴ്സിനായില്ല. ലീഗിലെ ആദ്യ മത്സരത്തിൽ ഗോകുലത്തിനോടും കേരള ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ മൂന്ന് പോയന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.