കേരള പ്രീമിയർ ലീഗിൽ ഇന്ത്യൻ നേവി സെമിയിൽ

കേരള പ്രീമിയർ ലീഗിലെ അവസാന സെമി ഫൈനലിസ്റ്റുകളും തീരുമാനമായി. ഇന്ന് നടന്ന നിർണായക മത്സരത്തിൽ എഫ് സി കൊച്ചിയെ ഇന്ത്യൻ നേവി പരാജയപ്പെടുത്തിയതോടെയാണ് നേവി സെമി ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ നേവിയുടെ ഇന്നത്തെ വിജയം. ഇന്ത്യൻ നേവിയുടെ ലീഗിലെ മൂന്നാം വിജയമാണിത്.

ഇന്ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബിപാക താപയുടെ ഇരട്ട ഗോളുകളാണ് നേവിയുടെ ജയം എളുപ്പമാക്കിയത്. 20, 26 മിനുട്ടിൽ ആയിരുന്നു ബിപാകയുടെ ഗോൾ. രമൺ റായ് ആണ് നേവിയുടെ മൂന്നാം ഗോൾ നേടിയത്. ഈ ജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് ഇന്ത്യൻ നേവിക്ക് 9 പോയന്റായി. ആറു മത്സരങ്ങളിൽ നിന്ന് ആറു പോയന്റുമാത്രം ഉള്ള എഫ് സി കൊച്ചൊ ഇതോടെ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു. അഞ്ചു മത്സരങ്ങളിൽ നിന്ന് 12 പോയന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് ആണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചാൽ ഇന്ത്യൻ നേവിക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം.