അഞ്ചാം മത്സരത്തിലും വിജയം നേടി ഗോകുലം കേരള ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ

Img 20210410 Wa0056
- Advertisement -

രാംകോം കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരളക്ക് തുടർച്ചയായ അഞ്ചാം വിജയം. ഇന്ന് കരുത്തരായ ലുക സോക്കറിനെതിരെ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ഗോകുലം കേരള നേടിയത്. ശക്തമായ പോരാട്ടത്തിൽ കളി അവസാനിക്കാൻ 4 മിനുട്ട് മാത്രം ബാക്കിയിരിക്കെ ആയിരുന്നു ഗോകുലം കേരളയുടെ വിജയ ഗോൾ.

86ആം മിനുട്ടിൽ നിംഷാദ് റോഷൻ ആണ് ഗോകുലം കേരളക്ക് മൂന്ന് പോയിന്റ് നൽകിയ ഗോൾ നേടിയത്. ഈ വിജയത്തോടെ 15 പോയിന്റുമായി ഗോകുലം കേരള ഗ്രൂപ്പ് എയിൽ ഒന്നാമത് ഫിനിഷ് ചെയ്തു. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെ ആകും ഗോകുലം കേരള സെമിയിൽ നേരിടുക. ഒരു കളി ബാക്കിയിരിക്കെ ലൂക്ക സോക്കർ ക്ലബ് ഇപ്പോൾ നാലാമത് നിൽക്കുകയാണ്. എ‌ങ്കിലും ഇപ്പോഴും സെമി പ്രതീക്ഷ ഉണ്ട്.

Advertisement